പ്ലസ്ടു വിദ്യാർത്ഥികൾക്കായി സൗജന്യ എൻജിനീയറിങ് എൻട്രൻസ് ടെസ്റ്റ്, മെറ്റ്സ് എൻജിനീയറിങ് കോളേജിൽ

ലോക്ക് ഡൗൺ അസൗകര്യങ്ങൾ പരിഗണിച്ചു കൊണ്ട് സംസ്ഥാന സർക്കാർ നടത്തുന്ന കീം 2020 പരീക്ഷയുടെ അതേ രീതിയിൽ പ്ലസ്ടു വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈനായി മെറ്റ്സ് എൻജിനീയറിങ് കോളേജ് ഓൺലൈനായി എൻജിനീയറിങ് സ്കോളർഷിപ് എൻട്രൻസ് ടെസ്റ്റ് (METSSET 2020) നടത്തുന്നു. കഴിഞ്ഞ പതിനെട്ട് വർഷങ്ങളായി എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കുന്ന മെറ്റ്സ് എൻജിനീയറിങ് കോളേജ് യഥാർത്ഥ കീം പരീക്ഷക്കു മുമ്പുള്ള ശരിയായ പരിശീലനമാണ്‌ സൗജന്യമായി നൽകുന്നത്. കൂടാതെ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് മെറ്റ്സ് എൻജിനീയറിങ് കോളേജ് ഒരുക്കിയിരിക്കുന്ന ഒരു കോടി രൂപയിൽ പരം വിലമതിക്കുന്ന സ്കോളർഷിപ്പുകൾ കരസ്ഥമാക്കാനുള്ള അവസരവും ലഭ്യമാക്കും.

ജൂലൈ 4ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ ജൂലൈ 5ന് രാത്രി 9 മണി വരെയുള്ള 36 മണിക്കൂറിൽ, വിദ്യാർഥികളുടെ സൗകര്യം അനുസരിച്ച് രണ്ടര മണിക്കൂർ വീതം ദൈർഘ്യമുള്ള 2 പേപ്പറുകൾ, ഒരെണ്ണം മാത്തമാറ്റിക്‌സ്, രണ്ടാമത്തേത് ഫിസിക്‌സും കെമിസ്ട്രിയും ചേർന്നത് ഓൺലൈനായി അറ്റൻഡ് ചെയ്യാവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/LD21wTRorLp5MBxn6
കൂടുതൽ വിവരങ്ങൾക്ക് : 9072440002, 9072550002

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top