സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകൾ തരിശായി കിടന്ന രണ്ടരേക്കര്‍ നിലമൊരുക്കി നെല്‍കൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട : നടവരമ്പ് കണ്ണംപോയ്ചിറ പാടശേഖരത്തിലെ തരിശായി കിടന്ന രണ്ടരേക്കര്‍ നിലമൊരുക്കി സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളായ ജോയിന്‍റ് കൗണ്‍സിലും അഗ്രക്കള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷനും സംയുകത്മായി സര്‍ക്കാരിന്‍റെ സുഭിക്ഷ പദ്ധതിയുടെ ഭാഗമായി നെല്‍കൃഷി ആരംഭിച്ചു. നെല്‍കൃഷിയുടെ ഉദ്‌ഘാടനം ശ്രേയസ്സ് നെൽവിത്തെറിഞ്ഞു കൊണ്ട് സി.പി.ഐ. മണ്ഡലം സെ്ക്രട്ടറി പി. മണി നിർവഹിച്ചു.

ജോയിന്‍റ് കൗണ്‍സില്‍ മേഖലാ സെക്രട്ടറി എം.കെ. ജിനീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉജിത സുരേഷ്, വൈസ് പ്രസിഡണ്ട് കെ.ടി. പീറ്റര്‍, വാര്‍ഡ് മെമ്പര്‍ ടി.ആര്‍. സുനില്‍, പാടശേഖര കമ്മറ്റി സെക്രട്ടറി സി.കെ. ശിവജി, സി.പി.ഐ. ലോക്കല്‍ കമ്മറ്റിഅംഗം വി.എസ്. ഉണ്ണികൃഷ്ണന്‍, ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.എ ശിവന്‍, സംസ്ഥാന കമ്മറ്റി അംഗം വി.വി. ഹാപ്പി, ജില്ലാ സെക്രട്ടറി എം.യു. കബീര്‍, ജില്ലാ ഭാരവാഹികളായ എം.കെ. ഉണ്ണി, പി.കെ. അബ്ദുള്‍മനാഫ്, എ.എം. നൗഷാദ്, സി.വി. ശ്രീനിവാസന്‍, കെ.ജെ. ക്ലീറ്റസ്, ജയശ്രീ എന്നിവർ സംസാരിച്ചു. കൃഷി വകുപ്പിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ എന്‍.വി. നന്ദകുമാര്‍, എം.കെ. ഉണ്ണി, ടി.വി. വിജു, വി.സി. വിനോദ് എന്നിവരാണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്.

Leave a comment

Top