മഴക്കാലത്ത് മണിച്ചേച്ചിക്കു കരുതലിന്‍റെ മേൽക്കൂരയൊരുക്കി ആനന്ദപുരത്തെ കോൺഗ്രസ്‌ പ്രവർത്തകർ

ആനന്ദപുരം : ആനന്ദപുരം 17-ാം വാർഡിൽ പടിഞ്ഞാട്ടുമുറി പടന്നകോളനിയിലെ അന്തരിച്ച വെട്ടിയാട്ടിൽ കറപ്പൻ ഭാര്യ മണിച്ചേച്ചിക്ക് മഴക്കാലത്ത് കരുതലിന്‍റെ മേൽക്കൂരയൊരുക്കി ആനന്ദപുരത്തെ കോൺഗ്രസ്‌ പ്രവർത്തകർ മാതൃകയായി. ഭർത്താവിന്‍റെ മരണത്തെ തുടർന്ന് വളരെ നാളുകളായി ഒറ്റയ്ക്ക് താമസിക്കുന്ന മണിച്ചേച്ചിയുടെ മഴക്കാലത്ത് ചോർന്നൊലിക്കുന്ന വീടിന്‍റെ ദയനീയ അവസ്ഥ മനസിലാക്കിയ 17 -ാം വാർഡിലെ പാർട്ടി പ്രവർത്തകരായ സുധീർ, ജയശ്രീ എന്നിവർ കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ്‌ സുരേഷ് എൻ ആർ, ബൂത്ത്‌ പ്രസിഡന്റ്‌ ദിനേശ് ടി ആർ എന്നിവരെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.

ഭർത്താവിന്റെ മരണത്തെയും പതിനാറു വർഷം മുമ്പ് ബാധിച്ച കാൻസറിനെയും അതിജീവിച്ച മണിച്ചേച്ചിക്കു ഉപജീവനമാർഗമായിരുന്നത് തൊഴിലുറപ്പ് പദ്ധതി പ്രകാരം ലഭിച്ചിരുന്ന പണികളും അതിൽനിന്നും ലഭിച്ചിരുന്ന കൂലിയുമായിരുന്നു. കൂടാതെ കാൻസർ രോഗികൾക്ക് വേണ്ടിയുള്ള ചെറിയ പെൻഷനും ലഭിക്കുമായിരുന്നു. എന്നാൽ വളരെ നാളുകളായി ഇവയൊന്നും തന്നെ മണിച്ചേച്ചിക്കു ലഭിക്കുന്നുണ്ടായിരുന്നില്ല. ഇത്തരമൊരവസ്ഥയിൽ കഴിഞ്ഞിരുന്നു മണിച്ചേച്ചിയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ആനന്ദപുരത്തെ കോൺഗ്രസ്‌ പാർട്ടി പ്രവർത്തകർ മുരിയാട് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ കെ സന്തോഷിന്റെ നേതൃത്വത്തിൽ ആനന്ദപുരത്തെ കോൺഗ്രസ്‌ പാർട്ടി പ്രവർത്തകർ സ്വമേധയാ നൽകിയ സംഭവനകൾകൊണ്ട് സ്വരൂപിച്ച തുക ഉപയോഗിച്ച് പട്ടികയും, കഴുക്കോലുകളും ഓടുകളും മാറ്റി പുര ഓട് മേയുകയും പുതിയൊരു ഫാൻ ഫിറ്റു ചെയ്തു കൊടുക്കുകയും ചെയ്തു. നാല്പത്തോളം കോൺഗ്രസ്‌ പ്രവർത്തകരാണ് ഈ പ്രവർത്തനങ്ങൾക്കായി മുന്നോട്ടു വന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top