എസ്.എൻ. ഹയർ സെക്കന്‍ററി സ്കൂളിന്‍റെ വാർഷികാഘോഷം ജനുവരി 13ന്

ഇരിങ്ങാലക്കുട : എസ്.എൻ. ഹയർ സെക്കന്‍ററി സ്കൂളിന്‍റെ വാർഷികാഘോഷവും രക്ഷ കർതൃദിനവും യാത്രയപ്പ് സമ്മേളനവും ജനുവരി 13 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അയന പി.എൻ.(അസിസ്റ്റന്‍റ് ഡെവലപ്പ്മെന്‍റ് കമ്മീഷണർ ജനറൽ തൃശൂർ കളക്ടറേറ്റ്, പൂർവ വിദ്യാർത്ഥി SNTTI ) ഉദ്ഘാടനം നിർവ്വഹിക്കും. എസ്.എൻ. ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്ററ് ചെയർ മാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കവിയും തിരക്കഥാകൃത്തുമായ പി.എൻ. ഗോപീകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. എസ്.എൻ എച്ച്. എസ്.എസ്. ഹെഡ്മിസ്ട്രസ് കെ.മായ സ്വാഗതം പറയുന്നു. ദേശിയ, സംസ്ഥാനതല മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിക്കലും ഉണ്ടായിരിക്കും. എസ്.എൻ എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് നന്ദി പറയുന്നു. രാവിലെ 9:30ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും, സമ്മാനദാനവും നടത്തുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top