ഓൺലൈൻ പഠനത്തിന് എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികള്‍ക്ക് ടി.വി നൽകി

എടക്കുളം : ഓൺലൈൻ പഠനത്തിന് ഇൻ്റർനെറ്റ് / ടിവി സൗകര്യം ഇല്ലാത്ത എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികള്‍ക്ക്‌ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പൂമംഗലം യൂണിറ്റ് നല്‍കുന്ന ടി വി സെറ്റും, ‌ പൂമംഗലം പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റ് കെ. പി.അലക്സാണ്ടർ നൽകുന്ന ടി.വി സെറ്റും പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളുടെയും, വാർഡ് മെമ്പർ മിനി ശിവദാസൻ, ബിന്ദു ടീച്ചർ എന്നിവരുടെയും സാന്നിധ്യത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സുധ ടീച്ചറും കെ. പി.അലക്സാണ്ടറും ചേര്‍ന്ന് കൈമാറി. ഇതോടെ എൽ പി സ്കൂളിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനത്തിന് സൗകര്യം ലഭിച്ചതായി ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.

Leave a comment

Top