ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധ വട്ടുരുട്ടൽ മത്സരം, വിജയിക്ക് ഒരു ലിറ്റർ പെട്രോൾ സമ്മാനം

കാറളം : പെട്രോളിനും ഡീസലിനും ദിനംപ്രതി വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ എ.ഐ.വൈ.എഫ് കാറളം മേഖലാ കമ്മിറ്റി പ്രതിഷേധ വട്ടുരുട്ടൽ മത്സരം നടത്തി. വിജയി കാർത്തികിന് ഒരു ലിറ്റർ പെട്രോൾ സമ്മാനമായി നൽകി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില റെക്കോർഡ് താഴ്ചയിൽ എത്തി നിൽക്കുമ്പോളും പെട്രോളിന്റെയും ഡീസലിന്റെയും വില സർവകാല റെക്കോർഡിലേക്കെത്തിക്കുന്നത് കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളുടെ തുടർച്ചയാണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് പറഞ്ഞു.

മേഖലാ പ്രസിഡന്റ് യദുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എഐഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് സ:ശ്യാംകുമാർ പി.എസ്‌ സമരത്തെ അഭിവാദ്യം ചെയ്തു. മേഖലാ സെക്രട്ടറി ഷാഹിൽ, ശരത്ത്, കാർത്തിക് ഉദയൻ, പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

Top