കെ.എസ്.ഇ.ബി വൈദ്യുതി ഭവന് മുന്നിൽ കെ.പി.സി.സി വിചാർ വിഭാഗ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി ഉപേക്ഷിക്കുക, കോവിഡ് കാലത്തെ അമിതവൈദ്യുതി ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി വിചാർ വിഭാഗ് കാട്ടൂർ ബ്ളോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ കെ.എസ്.ഇ.ബി ഇരിങ്ങാലക്കുട വൈദ്യുതി ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി മെമ്പർ രാജലക്ഷ്മി കുറുമാത്ത് ഉദ്‌ഘാടനം ചെയ്തു.

ബ്ളോക്ക് ചെയർമാൻ തിജെഷ് കിഴുത്താണി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അസറുദ്ദിൻ കളകാട്ടിൽ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. അഡ്വ. റിജേഷ് വടക്കേടത്ത്, അജോ ജോൺ എന്നിവർ നേതൃത്വം നൽകി. ജോസ് മഞ്ഞളി, സുനി ചെമ്പിപ്പറമ്പിൽ, മുരളീധരൻ വടക്കേടത്ത്, കാർത്തിക്, സോബിൻ, പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

Leave a comment

Top