മാസ്ക്ക് വിതരണം ആരംഭിച്ചു

കാട്ടൂർ : കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ മാസ്ക്ക് ജീവിതചര്യയുടെ ഭാഗമാകുന്നതിന്‍റെ ആവശ്യകതയെപറ്റി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായ് കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങളിലും മാസ്ക്കും, ബോധവത്ക്കരണ നോട്ടീസും എത്തിക്കുന്ന പരിപാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ എം ഉമേഷ് നിര്‍വഹിച്ചു. വാര്‍ഡിലെ തയ്യല്‍ തൊഴിലാളികളുടെ സഹകരണത്തോടെയാണ് മാസ്ക്കുകള്‍ മുഴുവനും നിര്‍മ്മിച്ചത്.

വാര്‍ഡ്അംഗം ധീരജ് തേറാട്ടില്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സിഎല്‍ ജോയ്, ജോമോന്‍ വലിയവീട്ടില്‍, രഞ്ജി എം ആര്‍ എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top