മുട്ടകോഴി കര്‍ഷകര്‍ക്കായി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മിത്രഭാരതി സോഷ്യല്‍ സര്‍വ്വീസ് സൊസെറ്റിയുടെ ആഭിമുഖ്യത്തില്‍ മുട്ടകോഴി കര്‍ഷകര്‍ക്കായി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. കരുവന്നൂര്‍ വെറ്റിനറി ആശുപത്രിയിലെ ഡോ: കിരണ്‍മേനോന്‍ ക്ലാസ്സെടുത്തു. മിത്രഭാരതി സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആധുനീക രിതിയിലുള്ള കൂടും അത്യുത്പാദനശേഷിയുള്ള 25 കോഴികളും ഓരോ കര്‍ഷകര്‍ക്കും നല്‍കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. രണ്ടാംഘട്ട പദ്ധതിയില്‍ 50 കര്‍ഷകര്‍ക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്യുന്നത്. സൊസൈറ്റി പ്രസിഡണ്ട് കെ.മനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാന്റി കൈപറമ്പില്‍ പ്രസംഗിച്ചു. പി. പരമേശ്വരന്‍ നന്ദി പറഞ്ഞു.

Leave a comment

Leave a Reply

Top