ഓൺലൈൻ പഠനം: വിദ്യാർത്ഥികൾക്ക് ടി വി നൽകി എ.ഐ.എസ്.എഫ്

ഇരിങ്ങാലക്കുട : കൊറോണയുടെ സാഹചര്യത്തിൽ പുതിയ അധ്യായന വർഷത്തെ പഠനം ഓൺലൈനിലേക്ക് മാറ്റിയപ്പോൾ ടെലിവിഷൻ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ടി.വി. വാങ്ങി നൽകുന്ന എഐഎസ്‌എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ക്യാമ്പയിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്ക്കൂളിലെ വിദ്യാർത്ഥിനിക്ക് ടെലിവിഷൻ നൽകി. ടി വി സ്ക്കൂളിലേക്ക് എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയഗം വിഷ്ണു ശങ്കർ കൈമാറി. എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാർ പി.എസ്‌ സന്നിഹിതനായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top