ഓൺലൈൻ പഠനത്തിന് ഇൻ്റർനെറ്റ് / ടിവി സൗകര്യം ഇല്ലാത്ത എല്ലാ വിദ്യാർത്ഥികൾക്കും ടി.വി നൽകി മഹാത്മാ യു.പി & എൽ.പി സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടന

പൊറത്തിശ്ശേരി : ഓൺലൈനിൽ ക്ലാസ്സിൽ പങ്കെടുക്കാൻ ഇൻ്റർനെറ്റ് / ടിവി സൗകര്യം ഇല്ലാത്ത പൊറത്തിശ്ശേരി മഹാത്മാ യുപി & എൽപി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ മഹാത്മാ ഓൾഡ് സ്റ്റുഡൻസ് ടി.വി നൽകി. അത്തരം 6 പേർക്കാണ് സംഘടന വീട്ടിൽ ടി.വി. എത്തിച്ചു നൽകിയത്. ഹെഡ്മിസ്ട്രസ് എം.ബി. ലിനി ടീച്ചറുടെ നിർദേശപ്രകാരം നടത്തിയ പരിപാടിക്ക് പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ടി.എസ്. ബൈജു, സെക്രട്ടറി കെ.യു. ജയപ്രസാദ്, ട്രഷറർ ജയദേവൻ രാമൻകുളത്ത്, ദാസൻ പുതുശ്ശേരി എന്നിവർ നേതൃത്വം നൽകി.

Leave a comment

Top