വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകളും, ടി.വികളും വിതരണം ചെയ്തു

കല്ലേറ്റുംകര : ആളൂര്‍ പഞ്ചായത്തില്‍ 2019-20 വാർഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണവും മിന്നാമിന്നിങ്‌ വാട്ട്സ്ആപ്പ് കൂട്ടായ്മ ഓൺലൈൻ സൗകര്യം ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്കു വേണ്ടി നൽകിയ ഏഴ് ടി വികളുടെ എറ്റുവാങ്ങലും എം എൽ എ കെ യു അരുണൻ മാസ്റ്റർ നിർവഹിച്ചു. 39 ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്. ചടങ്ങിൽ പഞ്ചായത്തു പ്രസിഡന്റ് സന്ധ്യാ നൈസൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തു വൈസ് പ്രസിഡന്റ് എ ആർ ഡേവിസ്, അഡ്വ. ആഷ്ബിന്‍, സ്ഥിരം സമിതി അംഗങ്ങളായ അംബിക ശിവദാസൻ, നിക്സൺ സി.ജെ, അജിത സുബ്രമണ്യൻ, പഞ്ചായത്തു മെമ്പർമാരായ ബിന്ദു ഷാജു, ഷാജു ടി വി, നീതു കെ പി, കൊച്ചു ത്രേസ്സ്യ ദേവസ്സി, ഐ കെ ചന്ദ്രൻ, സുനിത ശശീന്ദ്രൻ, ജുമൈല ഷഗീർ, ഉഷ ബാബു, പഞ്ചായത്ത് സെക്രട്ടറി ശ്രീകാന്ത് പി എസ്, അസിസ്റ്റന്റ് സെക്രട്ടറി എ എ ജെലീന ബാനു എന്നിവർ പങ്കെടുഞ്ഞു.

Leave a comment

Top