നെഹ്രു ബാലജനവേദി പരിസ്ഥിതി ദിനാചരണം നടത്തി

ഇരിങ്ങാലക്കുട : ജൂൺ 5 ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു ഇരിങ്ങാലക്കുട കനാൽ ബേസ് 21-ാം  വാർഡിൽ നെഹ്രു ബാലജനവേദിയുടെ നേതൃത്വത്തിൽ പ്ലാവിന്‍റെ തൈനട്ടും കൂടാതെ മറ്റു വൃക്ഷതൈക്കൾ വിതരണം ചെയ്തും പരിസ്ഥിതി ദിനാചരണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി വി ചാർളി പ്ലാവിൻ തൈനട്ട്‌ ഉദ്ഘാടനം നിർവഹിച്ചു. നെഹ്രു ബാലജനവേദി‌ ബ്ലോക്ക് ചെയർമാൻ ഡിക്സൺ സണ്ണി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത്ത്, കോൺഗ്രസ് 94 -ാം ബൂത്ത് പ്രസിഡന്റ് എൻ കെ സണ്ണി പ്രവർത്തകരായ ടോം ജെ മാമ്പിള്ളി, സുധീർ, സിജോ, ബ്രിസ്റ്റോ, സുനിൽ, ജോൺസൺ, ആഷ്മി, റെൻസി, അൽസാ എന്നിവർ പങ്കെടുത്തു.

Leave a comment

Top