പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് എം.എസ്.എഫ് കോവിഡ് കെയർ കിറ്റ് വിതരണം ചെയ്തു

കരൂപ്പടന്ന : എസ്.എസ്.എൽ.സി ,+2 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് എം.എസ്.എഫ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസ്ക് , ഗ്ലൗസ്, സാനിറ്റൈസർ അടങ്ങിയ കോവിഡ് കെയർ കിറ്റ് വിതരണം നടത്തി. ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.എ. സദക്കത്തുള്ള കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. മസ്കറ്റ് കെ.എം.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം മൻസൂർ അറക്കൽ, ബഹ്റൈൻ കെ.എം.സി.സി ഭാരവാഹി മുഹമ്മദ് റാഫി , മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ അലിയാർ കടലായി, അബ്ദുസ്സലാം. സി .എ, അബ്ദുല്ല സി. കെ , എം.എസ്.എഫ് ഭാരവാഹികളായ അൻസിഫ് കരൂപ്പടന്ന, ഷംഷാദ് അഹമ്മദ്, ബഷീർ, അസ്ലം എന്നിവർ സംബന്ധിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top