സംഘാടക സമിതി രൂപീകരിച്ചു

പൊറത്തിശ്ശേരി : തൃശൂരിൽ ഫെബ്രുവരി 22 മുതൽ 25 വരെ സംഘടിപ്പിക്കപ്പെടുന്ന സി.പി.ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി പൊറത്തിശ്ശേരി സൗത്ത് ലോക്കൽ സംഘാടക സമിതി രൂപീകരിച്ചു. വി.എ മനോജ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. സി.കെ. ചന്ദ്രൻ, ആർ.എൽ. ശ്രീലാൽ, കെ.ജെ. ജോൺസൺ, പ്രഭാകരൻ വടാശ്ശേരി എന്നിവർ സംസാരിച്ചു. ഭാരവാഹിക്കളായി സി.കെ. ചന്ദ്രൻ (രക്ഷാധികാരി), കെ.കെ. ദിവാകരൻ മാസ്റ്റർ (ചെയർമാൻ), എം.ബി. രാജു മാസ്റ്റർ (കൺവീനർ), ആർ.എൽ. ശ്രീലാൽ (ട്രഷറർ).

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top