ഉപയോഗശേഷം മാസ്‌ക്കുകൾ കൂട്ടത്തോടെ റോഡരികിൽ തള്ളിയനിലയിൽ

ഇരിങ്ങാലക്കുട : ഗുരുതരമായ ആരോഗ്യ പ്രശനങ്ങൾക്ക് വഴിവെക്കുന്ന രീതിയിൽ ഉപയോഗശേഷമുള്ള മാസ്‌ക്കുകളും മറ്റു അനുബന്ധവസ്തുക്കളും കൂട്ടത്തോടെ ഇരിങ്ങാലക്കുട പി.ഡബ്ലിയു.ഡി റോഡരികിൽ തള്ളിയനിലയിൽ. തെരുവുനായകൾ ഇവ കടിച്ചുവലിച്ചു സമീപപ്രദേശനങ്ങളിലെല്ലാം വിതറിയ നിലയിലാണിപ്പോൾ. വളരെയേറെ പേർ ഹോം ക്വാറന്റൈനിൽ കഴിയുന്ന ഈ സമയത്ത് അത്തരം കേന്ദ്രങ്ങളിൽ നിന്നുമാകാം കൂട്ടത്തോടെ മാസ്‌ക്കുകൾ ഇവ ഉപേക്ഷിച്ചതെന്ന് സമീപവാസികൾ സംശയിക്കുന്നു. ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചിട്ടുണ്ട്. ഉപയോഗശേഷം മാസ്കുകൾ വലിച്ചെറിയരുത് എന്ന ബോധവത്കരണം നടക്കുന്നതിനിടയിലാണ് ഈ സംഭവം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top