നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ജെ.സി.ഐ ഇരിങ്ങാലക്കുടയും ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ ചാലക്കുടി ചാപ്റ്ററിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വെച്ച് സംഘടിപ്പിച്ചു. ലോക നഴ്സസ് ദിനാചരണം എം.എൽ എ പ്രൊഫ. കെ.യു അരുണൻ ഉദ്ഘാടനം നിർവഹിച്ചു.

ഗവ. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മിനിമോൾ, ജെ.സി.ഐ. പ്രസിഡൻറ് ജെൻസൻ ഫ്രാൻസിസ്, ഡൻ്റൽ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. സിജോ പട്ടത്ത്, പ്രോഗ്രാം ഡയറക്ടർ ടെൽസൺ കോട്ടോളി, സെക്രട്ടറി ഹാരിഷ് കോലങ്കണ്ണി, മുൻ പ്രസിഡൻഡ് ഷിജു പെരേപ്പാടൻ, ഡോ. പാർവ്വതി, നഴ്സിങ്ങ് സൂപ്രണ്ട്മാരായ ശ്യാമള, സിസ്റ്റർ പ്രിതി എന്നിവർ സംസാരിച്ചു. കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന അമ്പതോളം നഴ്സുമാരെ എം.എൽ.എ ആദരിച്ചു

Leave a comment

Top