സോഷ്യൽ ഫോറസ്ട്രി തയാറാക്കിയ തൈകൾ ഇപ്പോൾ 10% പൊതുവിതരണത്തിനും

തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ചാലക്കുടി റേഞ്ചിന് കിഴിലെ പൊറുത്തുശ്ശേരി, കോണത്തുകുന്ന്, മനപ്പടി, മൂഞ്ഞേലി, പള്ളിപ്പടി എന്നിവിടങ്ങളിലെ വനംവകുപ്പിന്‍റെ  നഴ്സറികളിൽ തയ്യാറാക്കിയ നാലുലക്ഷത്തോളം ഫലവൃക്ഷം / ഔഷധം / മറ്റിനം തൈകൾ എന്നിവയുടെ 10% പൊതുവിതരണത്തിന് മാറ്റി വയ്ക്കുന്നു. സ്വകാര്യ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ചെറുകൂടതൈ ഒന്നിന് 18 രൂപ നിരക്കിലും വലിയ കൂടതൈ ഒന്ന് 47 രൂപ നിരക്കിലും നഴ്സറിയിൽ നിന്നും വാങ്ങാവുന്നതാണ്. തൃശ്ശൂർ റെയിഞ്ച് കീഴിൽ മരോട്ടിച്ചാൽ, അക്കിക്കാവ്, ആറ്റൂറൂർ എന്നിവിടങ്ങളിലെ വനംവകുപ്പിന്‍റെ നഴ്സറിയുണ്ട്.

പുതിയ അധ്യയനവർഷം ആരംഭം മുതൽ ഇതിൽ ഭൂരിഭാഗവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ / തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും വിവിധപദ്ധതികളുടെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യുന്നതാണ്. മാത്രമല്ല വിവിധ രജിസ്‌ട്രേഡ് ക്ലബ്ബ്കൾ, എൻ.ജി..ഓ-കൾ, അംഗീകൃത പരിസ്ഥിതി സംഘടനകൾ, മറ്റിതര സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കും തൈകൾ ലഭ്യമാക്കുന്നതാണ്. അപ്രകാരം ആവശ്യമുള്ളവർ അപേക്ഷകൾ തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷണൽ ഓഫീസിലോ, ചാലക്കുടി / തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസുകളിലോ സമർപ്പിക്കേണ്ടതാണ് എന്ന് അസിസ്റ്റന്റ് ഫോറസ്റ് കൺസെർവെറ്റർ പി.എം. പ്രഭു അറിയിച്ചു.

നിലവിൽ ആരിവേപ്പ്, മഹാഗണി, പേര, സീതപ്പഴം, മാതളം, കുടംപുളി, നെല്ലി, നാരകം, ഞാവൽ, ആത്ത, പ്ലാവ്, കണിക്കൊന്ന, നീർമരുത്, ഇലഞ്ഞി, ഉങ്ങ്, പുളി, ചാമ്പ, അശോകം, താന്നി, കറിവേപ്പ്, ആഞ്ഞിലി, റംബൂട്ടാൻ, സപ്പോർട്ട, രക്തചന്ദനം, പീനട്ബട്ടർ, മുള തുടങ്ങിയവയുടെ തൈകളാണ് ഉൽപ്പാദിപ്പിച്ച് ഉള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പരിഗണന നൽകി കൊണ്ട് ഉൽപാദിപ്പിച്ച തൈകളുടെ 10 ശതമാനമാണ് പൊതുവിതരണത്തിനായി മാറ്റി വയ്ക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 0487 2320609, 8547603775 (റേഞ്ച് ഫോറസ്റ് ഓഫീസർ തൃശൂർ) 8547603777 റേഞ്ച് ഫോറസ്റ് ഓഫീസർ ചാലക്കുടി.

Leave a comment

Top