കാറളത്തെ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് ആറു പേരെ അറസ്റ്റ് ചെയ്തു: പിടിയിലായത് അച്ഛനും മക്കളും ജ്യേഷ്ഠാനുജന്മാരും

കാട്ടൂർ : കാറളം പള്ളത്ത് രണ്ടു ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വിഷ്ണു വാഹിദ് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കാട്ടൂർ പോലീസ് 6 പ്രതികളെ അറസ്റ്റുചെയ്തു. പിടിയിലായത് അച്ഛനും മക്കളും ജ്യേഷ്ഠാനുജന്മാരും. കാറളം സ്വദേശികളായ അയ്യേരി വീട്ടിൽ കാറളം കണ്ണൻ എന്നു വിളിക്കുന്ന ഉണ്ണിക്കണ്ണൻ(52), മക്കളായ വിഷ്ണു (25), വിവേക്ക് (24), ജ്യേഷ്ഠാനുജന്മാരായ പറമ്പൻവീട്ടിൽ വിശാഖ് (20), വിഷ്ണു (22), എടക്കുളം പൂപ്പുള്ളി വീട്ടിൽ മുരുകേഷ് (22) എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികൾ ഒളിവിലാണ്. കാറളം മുൻ പഞ്ചായത്ത് പ്രസിഡന്റ് സി വി വാസുവിന്റെ മകനാണ് കൊല്ലപ്പെട്ട വിഷ്ണു വാഹിദ്.

രണ്ടു ക്രിമിനൽ സംഘങ്ങൾ തമ്മിൽ കാറളം കുമരഞ്ചിറ ഭരണി ആഘോഷത്തോടനുബന്ധിച്ച് പരസ്പരം വാക്കുതർക്കം ഉണ്ടായിരുന്നു. ഇതേതുടർന്ന് മാർച്ച് മാസം രണ്ടാം തീയതി ഇതിൽകുന്ന് പള്ളത്ത് ഈ കേസിലെ പരാതിക്കാരൻ സേതുവിനെ ടോർച്ച് മറ്റു ആയുധങ്ങളും ഉപയോഗിച്ച് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസ് കാട്ടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്നും ഇവർ തമ്മിൽ പലസ്ഥലത്തും വെല്ലുവിളികളും തർക്കങ്ങളും നടന്നുകൊണ്ടിരുന്നു. ഇതിനിടയിലാണ് ഇതിലെ പ്രതികൾ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം എന്ന് പറഞ്ഞു ഏപ്രിൽ 29ന് വൈകുന്നേരം നാലരയ്ക്ക് കാറളം പള്ളത്ത് കൊയ്ത്തു കഴിഞ്ഞ പാടത്തേക്ക് വിളിച്ചുവരുത്തുകയും, അവിടെ വച്ച് വിഷ്ണു വാഹിദിനെ അടിച്ചും, കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും, സേതു, ശിവ, സുമേഷ്, ആഷിക് എന്നിവരെ വെട്ടിപ്പരിക്കേൽപിച്ചതും. ഇതിൽ കുത്തേറ്റ് വിഷ്ണു വാഹിദ് കൊല്ലപ്പെടുകയും മറ്റുള്ളവർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top