മാസ്‌ക് ധരിച്ചില്ല: ആദ്യദിനം തൃശൂർ ജില്ലയിൽ 261 പേർക്കെതിരെ കേസ്, വരും ദിവസങ്ങളിൽ പരിശോധന കർക്കശം

കോവിഡിനെ നേരിടാൻ മാസ്‌ക് നിർബന്ധമാക്കിയതിനു ശേഷം നിർദ്ദേശം ലംഘിച്ചവർക്കെതിരെ ജില്ലയിൽ നടപടി ആരംഭിച്ചു. മാസ്‌ക് ധരിക്കാത്ത 261 പേർക്കെതിരെ പോലീസ് ആദ്യദിവസം കേസെടുത്തു. തൃശൂർ റൂറൽ പോലീസ് ജില്ലയിൽ 133 പേർക്കും സിറ്റിയിൽ 128 പേർക്കും എതിരെയാണ് കേസ്. ആദ്യഘട്ടത്തിൽ 200 രൂപ കോടതിയിൽ പിഴയടക്കേണ്ടി വരും. കുറ്റം ആവർത്തിച്ചാൽ 5000 രൂപയാണ് പിഴ. വരും ദിവസങ്ങളിൽ പരിശോധന കർക്കശം.

Leave a comment

Top