സംസ്ഥാനത്ത് 4 പേർക്കുകൂടി കോവിഡ്, 4 പേർക്ക് രോഗമുക്തി, 123 പേർ ഇപ്പോൾ ചികിത്സയിൽ

സംസ്ഥാനത്ത് 4 പേർക്കുകൂടി കോവിഡ്, 4 പേർക്ക് രോഗമുക്തി, 123 പേർ ഇപ്പോൾ ചികിത്സയിൽ

സംസ്ഥാനത്ത് ചൊവാഴ്ച 4 പേർക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചു. കാസർഗോഡ് 1, കണ്ണൂർ 3 എന്നിങ്ങനെയാണ് ഫലം പോസിറ്റീവായത്.  ഇന്ന് 4 പേർക്ക്  രോഗം ഭേദമായി. ഇതുവരെ 485 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ ഇപ്പോൾ ചികിത്സയിലാണ്. ചൊവാഴ്ച മാത്രം 151 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസിറ്റീവായ കേസുകളിൽ 2 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതാണ്. 2 പേരാണ് വിദേശത്തുനിന്ന് വന്നവർ.

20255 പേർ വീടുകളിലും 518 പേർ ആശുപത്രികളിലുമായി സംസ്ഥാനത്ത് 20773 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതുവരെ 23970 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 23277 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കിയിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top