ലോക്ക് ഡൌൺ കാലയളവിൽ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് പരിധിയിൽ അബ്കാരി കേസ്സുകൾ കൂടുന്നു, എടക്കുളത്തുനിന്നും 250 ലിറ്റർ വാഷ് പിടിച്ചു

എടക്കുളം : ലോക്ക് ഡൌൺ കാലയളവിൽ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് പരിധിയിൽ അബ്കാരി കേസ്സുകൾ കൂടുന്നു. ഈ രണ്ട് മാസ കാലയളവിൽ 9 കേസുകളാണ് രജിസ്റ്റർ ചെയ്തത് . ഞായറാഴ്ച എടക്കുളം പഞ്ചായത്ത് കുളത്തിന്‍റെ  തെക്ക് വശത്തുള്ള പുറംപോക്ക് സ്ഥലത്ത് നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 250 ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ആർ.മനോജും സംഘവും ചേർന്ന് പിടികൂടി. പ്രിവന്റീവ് ഓഫീസർ അനുകുമാർ, സുരേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷിജു വർഗ്ഗീസ്, സി.ഈ.ഓ രാകേഷ് , വനിതാ സി.ഈ.ഓ പിങ്കി മോഹൻദാസ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top