ചെറിയ കടകൾ തുറക്കാൻ ശനിയാഴ്ച മുതൽ നിയന്ത്രണങ്ങളോടെ ഇളവ്

ചെറിയ കടകൾ തുറക്കാൻ ശനിയാഴ്ച മുതൽ നിയന്ത്രണങ്ങളോടെ ഇളവ്
രാവിലെ 7 മണി മുതൽ രാത്രി 7 വരെയാണ് പ്രവർത്തനാനുമതി


നഗരസഭ, കോര്‍പറേഷന്‍ പരിധിക്ക് പുറത്ത് ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം അതത് സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള കടകളും, ഒറ്റപ്പെട്ടുനില്‍ക്കുന്ന കടകളും പാര്‍പ്പിട സമുച്ചയത്തിലുള്ള കടകളും ശനിയാഴ്ച മുതൽ തുറക്കാം. എന്നാല്‍ കമ്പോളങ്ങള്‍ക്കും മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ക്കും പ്രവര്‍ത്തനാനുമതി ഇല്ല. ഹോട്ട്‌സ്‌പോട്ടുകളിൽ ഇളവില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം നഗരങ്ങളിലെ കമ്പോളങ്ങൾക്കും മാളുകൾക്കും ഇളവ് ബാധകമല്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കാമെന്ന്‌ കേന്ദ്ര ഉത്തരവിലുണ്ട്. സിനിമാ തിയേറ്റർ, ഹാളുകൾ, മദ്യശാലകൾ എന്നിവക്ക് അനുമതിയില്ല. നഗരങ്ങളിൽ പാർപ്പിട സമുച്ചയങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്നവക്കും , ഒറ്റക്ക് പ്രവർത്തിക്കുന്ന ചെറിയ കടകൾക്ക് തുറക്കാം. രാവിലെ 7 മണി മുതൽ രാത്രി 7 വരെയാണ് പ്രവർത്തനാനുമതി.

ജൂവലറി അടക്കമുള്ള ഷോപ്പുകള്‍ തുറക്കാനാവില്ല. എന്നാല്‍ ഷോപ്പിങ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. എ.സി വിൽക്കുന്ന കടകൾക്ക് ഇളവില്ല, എന്നാൽ എ.സി റിപെയർ കടകൾക്ക് ഇളവുണ്ട്. കടകളില്‍ 50 ശതമാനം ജീവനക്കാരേ പാടുള്ളൂ. ജീവനക്കാര്‍ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top