കോണ്‍ഗ്രസ്സ് പ്രവർത്തകർ കിറ്റുകൾ വിതരണം ചെയ്തു

വള്ളിവട്ടം : വെള്ളാങ്ങല്ലുർ മണ്ഡലം 17-ാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളിവട്ടം ഈസ്റ്റില്‍ 200 കിറ്റുകൾ വിതരണം ചെയ്തു. കുടുംബി സമുദായം തിങ്ങി താമസിക്കുന്ന മേഖലയില്‍ എല്ലാ വീടുകളിലും കിറ്റുകൾ നല്‍കി. വെള്ളാങ്ങല്ലുർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന, വാര്‍ഡ് പ്രസിഡണ്ട് എം.എ. സലീം, അഷ്റഫ് വലിയവീട്ടില്‍, ടി.കെ. കുഞ്ഞുമോന്‍, അബ്ദുള്‍ ഗഫൂര്‍, അന്‍സല്‍, നസീര്‍, സഹദേവന്‍, അല്‍ ഫാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top