ഹൈസ്പീഡ് റെയിൽപാത : ജനങ്ങളുടെ ആശങ്കയകറ്റണം – കേരള യുവജന പക്ഷം

ഇരിങ്ങാലക്കുട : സെമി ഹൈസ്പീഡ് റെയിൽപാത നിർമ്മിക്കുമ്പോൾ അതാതു സ്ഥലങ്ങളിലെ ജനങ്ങളെ അറിയിക്കാതെ റെയിൽവേ അധകൃതർ മുന്നോട്ട് പോകുന്നത് ശരിയല്ല എന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഇതിനെ കുറിച്ച് അറിയാത്ത സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കേരള യുവജന പക്ഷം സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷൈജോ ഹസ്സൻ ആവശ്യപ്പെട്ടു. വികസനത്തിന് എതിരല്ല എങ്കിലും നൂതനമായ മാർഗ്ഗത്തിലുടെ വേണം, വിദേശ രാജ്യങ്ങളിൽ ചെയ്തപ്പോലെ കൃഷിയെ നശിപ്പിക്കാത്ത രീതിയിൽ റെയിൽപ്പാത നിർമ്മിക്കാൻ. കൃഷി നാടിന്‍റെ  സമ്പത്താണെന്ന കാര്യം മറക്കരുതെന്നും അഡ്വ. ഷൈജോ ഹസ്സൻ പറഞ്ഞു

related news : അതിവേഗ റെയിൽപാത കടന്നുപോകുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പ്രദേശങ്ങളിലെ ജനങ്ങൾ ആശങ്കയിൽ, അവ്യക്തതയോടെ ജനപ്രതിനിധികളും

Leave a comment

Top