‘ഞാനും പുസ്തകവും’ എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പുമായി ലോകപുസ്തക ദിനത്തിൽ പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ്

ഇരിങ്ങാലക്കുട : ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ഒരു പുസ്തകത്തെ അവരോടൊപ്പം നാടിനെ പരിചയപെടുത്തുന്നതിനായി ‘ഞാനും പുസ്തകവും’ എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പ് ഉണ്ടാക്കി അതിലേക്ക് അംഗങ്ങളെ ക്ഷണിച്ചുകൊണ്ട് ഈ ലോക്ക്ഡൗൺ കാലത്തെ ലോക പുസ്തകദിനത്തിൽ വേറിട്ട പ്രവർത്തനവുമായി പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ്. താൽപ്പര്യമുള്ളവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകത്തെ ചേർത്ത്പിടിച്ച് കൊണ്ടുള്ള ഒരു ഫോട്ടോയും പുസ്തകത്തെക്കുറിച്ചുള്ള ചെറിയ വിവരണവും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാം. ഇതിനോടകം വളരെയേറെപ്പേർ ഇതിൽ പങ്കെടുത്തു കഴിഞ്ഞു. ഫേസ്ബുക് വിലാസം https://www.facebook.com/groups/552483545683052/?ref=sha

Leave a comment

Top