സംസ്ഥാനത്ത് ബുധനാഴ്ച 11 പേർക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ബുധനാഴ്ച 11 പേർക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ബുധനാഴ്ച 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ 7, കോഴിക്കോട് 2, കോട്ടയം 1, മലപ്പുറം 1 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേർ വിദേശത്തു നിന്ന് വന്നവരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കോഴിക്കോട് ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇരുവരും കേരളത്തിനു പുറത്തുനിന്ന് ട്രെയിനില്‍ വന്നവരാണ്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 437 ആയി. 127 പേർ ഇപ്പോൾ ചികിത്‌സയിലുണ്ട്. 29150 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 28804 പേർ വീടുകളിലും 346 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗ ലക്ഷണങ്ങളുള്ള 20821 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 19998 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top