ലോക്ക് ഡൌൺ യാത്രക്കുള്ള ഇളവുകളും, നിയന്ത്രണങ്ങളും

കോവിഡ് വ്യാപനം തടയാനുള്ള ലോക്ക് ഡൌൺ തുടരുന്നതിനിടയിൽ ഏപ്രിൽ 20 മുതലുള്ള യാത്രക്കുള്ള ഇളവുകളും നിയന്ത്രണങ്ങളും – തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റയക്കങ്ങളായ 1, 3, 5, 7, 9 റെജിസ്ട്രേഷൻ നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങൾക്ക്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ടയക്കങ്ങളായ 0 2, 4, 6, 8 നമ്പറുള്ള വാഹങ്ങൾക്ക്. ഞായറാഴ്ചയും സ്ത്രീകൾ ഓടിക്കുന്ന വാഹങ്ങൾക്കും ഒറ്റ,ഇരട്ട നമ്പർ നിയന്ത്രണങ്ങൾ ഇല്ല. ജില്ലയിലെ ഹോട്സ്പോട്ടായ ചാലക്കുടി നഗരസഭ, മതിലകം, വള്ളത്തോൾനഗർ പഞ്ചായത്ത് മേഖലയിൽ ഒരു ഇളവുകളും ബാധകമല്ല.

പൊതുജനങ്ങൾ യാത്രോദ്ദേശ്യം വ്യക്തമാക്കുന്ന സെല്ഫ് ഡിക്ലറേഷൻ കൈയിൽ കരുതണം. പൊതുഗതാഗതമില്ല, മെഡിക്കൽ ആവശ്യങ്ങൾക്കും, സർക്കാർ ഉത്തരവ് പ്രകാരം പ്രവർത്തനാനുമതി നൽകിയിട്ടുള്ള കാര്യങ്ങൾക്ക് മാത്രമേ ജില്ലാ, സംസ്ഥാന അതിർത്തികൾ കാണാനാകൂ. ആരോഗ്യ പ്രവർത്തകർ, ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർ എന്നിവർക്ക് തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ യാത്രക്ക് അനുവാദം. ഇരു ചക്ര വാഹനങ്ങളിൽ കുടുംബാഗമാണെങ്കിൽ 2 പേർക്കും, നാലു ചക്ര വാഹനങ്ങളിൽ 3 പേർക്കും യാത്രാനുമതി.

Leave a comment

Top