തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ 1243 പേരുടെ കുറവ്. വെള്ളിയാഴ്ച 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ 1243 പേരുടെ കുറവ്. വെള്ളിയാഴ്ച 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരിൽ 1243 പേരുടെ കുറവ്. വീടുകളിൽ 5690 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 5701 പേരാണ് വെള്ളിയാഴ്ച നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച 6944 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു. വെള്ളിയാഴ്ച ഇതിൽ 1243 പേരുടെ കുറവുണ്ട് എന്നുള്ളത് ആശ്വാസം നൽകുന്നു. വെള്ളിയാഴ്ച 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 2 പേരെ വിടുതൽ ചെയ്തു. വീടുകളിൽ നിരീക്ഷണത്തിലുളള 1248 പേരെ വിടുതൽ ചെയ്തു. 3 പേരെ പുതിയതായി വീട്ടിൽ നിരീക്ഷണത്തിലക്കിയിട്ടുണ്ട്. വെള്ളിയാഴ്ച 4 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 931 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 910 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. 8 എണ്ണത്തിന്‍റെ  ഫലം ലഭിക്കാനുണ്ട്. ഇന്ന് 4 റിസൾട്ട് വന്നിട്ടുണ്ട്.

Leave a comment

Top