എന്താണ് ഏപ്രിൽ 20 മുതൽ സംസ്ഥാനത്ത് നടപ്പിൽ വരുന്ന ഈ ഒറ്റ, ഇരട്ട അക്ക വാഹന നമ്പർ യാത്രാ നിയന്ത്രണം ?

എന്താണ് ഒറ്റ, ഇരട്ട അക്ക ക്രമീകരണം ?

ലോക്ക് ഡൗണിലെ ഇളവുകൾ മൂലമുണ്ടാകുന്ന വാഹന ബാഹുല്യം കുറക്കാൻ ഏപ്രിൽ 20 മുതൽ ഇടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾ ഓടാൻ അനുവദിക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ വരുന്നു. വാഹനത്തിന്‍റെ നാലക്ക നമ്പറിന്‍റെ  അവസാന അക്കം ഒറ്റ, ഇരട്ട എന്ന് തിരിച്ചാണ് ക്രമീകരണം. ഉദാഹരണം KL45 R 9139 ആണ് വാഹന നമ്പർ എങ്കിൽ ഇതിൽ അവസാന അക്കമായ 9 ഒറ്റ അക്കം നമ്പർ ആണ്.

എന്താണ് ഒറ്റ, ഇരട്ട അക്ക ക്രമീകരണം ?

സ്വകാര്യ വാഹനങ്ങളുടെ ഒറ്റ അക്കത്തിൽ (ODD) അവസാനിക്കുന്ന റെജിസ്ട്രേഷൻ നമ്പർ ഉള്ളവക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്ക (EVEN) വാഹനങ്ങൾ ചൊവ്വാ, വ്യാഴം, ശനി ദിവസങ്ങളിലും റോഡിൽ ഇറക്കാം. ഇത് വരെ നമ്പർ കിട്ടാത്ത വാഹനങ്ങളെ ഒറ്റയക്കത്തിലാണ് പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച വാഹനഗതാഗതമില്ല. അടിയന്തര സേവന വിഭാഗത്തിലെ വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വനിതാ ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കി.

നാലുചക്രവാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ടു പേരെ അനുവദിക്കും. ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യാൻ അനുവദിക്കും. യാത്രക്കാർ മാസ്‌ക്കുകൾ ധരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഒഴിവാകുന്ന സ്ഥലങ്ങളിൽ കർശന വ്യവസ്ഥകൾക്ക് വിധേയമായി ബസ് യാത്ര അനുവദിക്കും. ഡൽഹി കേജരിവാൾ സർക്കാരാണ് ആദ്യമായി വർഷങ്ങൾക്ക് മുമ്പേ വാഹന ബാഹുല്യം കുറക്കാൻ ഒറ്റ, ഇരട്ട അക്ക പദ്ധതി നടപ്പിലാക്കിവിജയിപ്പിച്ചത്.

ഹോട്ട് സ്പോട്ട് ജില്ലകളിൽ ഒഴികെ ഡ്രൈവർ അടക്കം 3 പേർക്ക് ഒരു കാറിൽ യാത്ര ചെയ്യാം. എന്നാൽ ജില്ലാ/സംസ്ഥാന അതിർത്തികൾക്കപ്പുറം യാത്ര അനുവദിക്കില്ല. സെൽഫ് ഡിക്ലറേഷൻ നിബന്ധനകൾ പാലിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കണം. നിർത്തിയിട്ട വാഹനങ്ങൾ കേടാവാതിരിക്കാൻ ആഴ്ചയിൽ ഒരിക്കൽ അവ സ്റ്റാർട്ട് ചെയ്യുന്നതിനുള്ള അനുമതി നൽകും. യൂസ്ഡ് വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. മറ്റെവിടെയെങ്കിലും നിർത്തിയിട്ട വാഹനങ്ങൾക്കും ഈ അവസരം ഉപയോഗിക്കാം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top