കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജനറൽ ആശുപതിയിലേക്ക് പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു ലക്ഷത്തി അമ്പതിനായിരം അനുവദിച്ചു

ഇരിങ്ങാലക്കുട : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു ലക്ഷത്തി അമ്പതിനായിരം അനുവദിച്ചു. പേർസണൽ പ്രൊട്ടക്ഷൻ കിറ്റ് കിറ്റ്, എൻ.ക്യു 5 മാസ്ക്, ഇൻഫ്രാ റെഡ് തെർമോമീറ്റർ, സാനിറ്റൈസർ എന്നി പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിനായാണ് തുക. ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഇവ വാങ്ങുവാൻ ചുമതലപെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.

Leave a comment

Top