ശബരിമലയിൽ കൊരുമ്പ് മൃദംഗകളരിയിലെ കുരുന്നുകളുടെ മൃദംഗമേള

ഇരിങ്ങാലക്കുട : കൊരുമ്പ് മൃദംഗകളരിയിലെ കുട്ടികളുടെ മൃദംഗമേള ശബരിമല സന്നിധാനം വലിയ നടപ്പന്തലിലെ ശ്രീധര്‍മശാസ്ത ഓഡിറ്റോറിയത്തില്‍ അരങ്ങേറി. മൃദംഗ പരിശീലനത്തില്‍ അനുഭവസമ്പത്തുള്ള കൊരുമ്പ് മൃദംഗകളരി ആദ്യമായാണ് സന്നിധാനത്ത് പരിപാടി അവതരിപ്പിക്കുന്നത്. കെ.എസ്. വിക്രമന്‍ നമ്പൂതിരിയാണ് പരിശീലകന്‍. നൂറോളം കുട്ടികള്‍ അഭ്യസിക്കുന്നുണ്ട്. 30 വര്‍ഷമായി മൃദംഗമേള തുടങ്ങിയിട്ട്. വിക്രമന്‍  നമ്പൂതിരിയുടെ പിതാവ് സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണ് മേളക്ക് തുടക്കം കുറിച്ചത്. സന്നിധാനത്ത് 28 കുട്ടികളാണ് മൃദംഗം വായിച്ചത്. അഞ്ചുവയസ്സുള്ള കൈലാസ് മുതല്‍ 18 വയസ്സുള്ള ബിനോയ് വരെ പങ്കെടുത്തു. ദേവാംഗനയായിരുന്നു ഏക ബാലിക

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top