സേവാഭാരതി അന്നദാനം 11 – ാം വർഷത്തിലേക്ക്

ഇരിങ്ങാലക്കുട : താലൂക്ക് ആശുപത്രിയിൽ സേവാഭാരതി ദിവസവും വൈകീട്ട് നടത്തുന്ന അന്നദാനത്തിന്‍റെ 11 – ാം വാർഷികത്തോടനുബന്ധിച്ച് സംഗമേശ്വര വാനപ്രസ്ഥത്തിൽ നടത്തിയ പൊതുയോഗത്തിൽ കാത്തലിക് സിറിയൻ റിട്ടയേർഡ് ജനറൽ മാനേജർ സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ കജൂർ സ്വാഗതം പറഞ്ഞു. അന്നദാന സമിതി പ്രസിഡന്‍റ് ഡി.പി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. സുരേഷ്‌കുമാർ സേവാസന്ദേശം നൽകുകയും സേവാഭാരതി രക്ഷാധികാരി പി.കെ. ഭാസ്കരൻ അന്നദാന സാമഗ്രികൾ പൊതുജനകളിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.. എസ് എൻ ഡി പി വനിതാസമാജം മുകുന്ദപുരം താലൂക് ചെയർപേഴ്സൺ മാലിനി പ്രേംകുമാർ, കോപ്പറേറ്റീവ് ഹോസ്പിറ്റൽ കൺസൾട്ടിങ് മാനേജർ എസ്. പരശുരാമയ്യർ, റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ രാജേഷ് മേനോൻ എന്നിവർ ആശംസകൾ നേർന്നു. അന്നദാനസമിതി സെക്രട്ടറി പുരുഷോത്തമൻ ചാത്തംപിള്ളി നന്ദി പറഞ്ഞു. അന്നദാന വാർഷിക ദിനത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ . എ. മിനിമോൾ രോഗികൾക്ക് ഭക്ഷണവിതരണം നടത്തി

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top