

മാപ്രാണം : മാപ്രാണം മേഖലയിലെ വിവിധ വാർഡുകളിൽ പാവപ്പെട്ട 300 കുടുംബങ്ങൾക്ക് നമോ കിറ്റ് ബി.ജെ.പി ഹെൽപ്പ് ഡസ്ക്ക് മാപ്രാണം വിതരണം ചെയ്തു. വിതരണോൽഘാടനം സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം സെക്രട്ടറി ഷാജൂട്ടൻ്റെ നേതൃത്വത്തിലായിരുന്നു ഹെൽപ്പ് ഡസ്ക്ക് പ്രവർത്തനം. മരുന്നു വിതരണവും നടത്തി. ബി.വൈ.ജെ എം ജില്ലാ വൈസ് പ്രസിഡണ്ട് ശ്യാംജി മാടത്തിങ്കൽ, ബൂത്ത് പ്രസിഡണ്ടുമാരായ സന്തോഷ് കാര്യാടൻ, ശ്രീജേഷ് ശ്രീധരൻ, മജു വി.എം, സുരേഷ്, ജയ പ്രകാശൻ എന്നിവരും നേതൃത്വം നൽകി. 300 ഓളം നമോ കിറ്റ് വിതരണം ചെയ്തു.
Leave a comment