സംസ്ഥാനത്ത് 7 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വെള്ളിയാഴ്ച 7 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു


സംസ്ഥാനത്ത് വെള്ളിയാഴ്ച 07 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 238 ആയി. 3 പേർ കാസർഗോഡ് , മലപ്പുറം 2, കണ്ണൂർ 2 . നിലവിൽ 129751 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 129221 പേർ വീടുകളിലും 730 പേർ ആശുപത്രികളിലുമാണ്. ഇന്ന് 27 പേർ സംസ്ഥാനത്ത് രോഗവിമുക്തിനേടി. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥീകരിച്ചവരിൽ 5 പേർ രോഗികളുമായി സമ്പർക്കം പുലർത്തിയവരാണ്. 2 പേർ നിസാമുദീൻ മത സമ്മേളനത്തിൽ നിന്ന് വന്നവർ. രോഗ ലക്ഷണങ്ങളുള്ള 13339 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

Leave a comment

Top