ജീവൻരക്ഷാമരുന്നുകൾ രോഗികൾക്ക് എത്തിച്ച് യുവജനകമ്മീഷൻ

ചേലൂർ : കോവിഡ് വ്യാപനത്തോടെ തൃശൂർ ജില്ലയിൽ നിന്നും തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ ചികിത്സ തേടുന്ന ക്യാൻസർ രോഗികൾക്കായുള്ള ജീവൻരക്ഷാമരുന്നുകൾ കേരള ഫയർ ഫോഴ്സിന്‍റെ സഹായത്തോടെ തിരുവനന്തപുരം ആർ.സി.സി യിൽ നിന്നും ആവശ്യക്കാർക്ക് നേരിട്ട് എത്തിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനയുവജന കമ്മീഷൻ അംഗം കെ.വി രാജേഷും ഫയർ ആൻ്റ് റസ്ക്യു ഓഫീസർമാരായ അരുുൺ ജി നാഥ്, മഹേഷ് എം എന്നിവരും ചേർന്ന്, ആർ.സി.സിയുടെ ചികിത്സയിൽ കഴിയുന്ന ഇരിങ്ങാലക്കുട ചേലൂർ സ്വദേശി അണക്കത്തിപറമ്പിൽ വിജയന് വീട്ടിൽ നേരിട്ടെത്തി ഏൽപ്പിച്ചു.

ആവിശ്യക്കാരുടെ വിവരങ്ങൾ ഫോൺ മുഖാന്തിരമാണ് യുവജന കമ്മീഷൻ ശേഖരിച്ചത്. ആർ.സി.സിയിൽ നിന്നും ഏറ്റുവാങ്ങിയ മരുന്നുകൾ ആദ്യഘട്ടമായി സർവ്വീസ് ചാർജ്ജില്ലാതെയാണ് രോഗികൾക്ക് നൽകിയത്. ആർ.എൽ. ശ്രീലാൽ, വി.എ. അനീഷ്, നെൽസൺ വൈശാഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a comment

Top