സാമൂഹ്യ സുരക്ഷാ പെൻഷൻ പോസ്റ്റുമാൻ മുഖേന വീടുകളിൽ ലഭ്യമാക്കാൻ നടപടി

കോവിഡ് അപ്ഡേറ്റ്സ് : കോവിഡ് 19 രോഗം പകരുന്നത് ഒഴിവാക്കാൻ സാമൂഹിക അകലം പാലിക്കേണ്ടതിനാൽ, ബാങ്ക് അക്കൗണ്ടുമായി ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുളള സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക്, ബാങ്കിലോ എ.ടി .എംമ്മിലോ പോകാതെ പോസ്റ്റ് ഓഫീസുകൾ മുഖേന പെൻഷൻ തുക അവരുടെ വീടുകളിൽ ലഭ്യമാകുന്നതിനുളള ഇൻഡ്യൻ പോസ്റ്റൽ വകുപ്പിന്റെ AePS സംവിധാനം പ്രയോജനപ്പെടുത്താം. ഇതു സംബന്ധിച്ച ഉത്തരവ് പൊതുഭരണ (രഹസ്യ) വകുപ്പ് പുറപ്പെടുവിച്ചു.

പോസ്റ്റ് ഓഫീസുകളിൽ നേരിട്ടുചെന്നോ, ഫോൺ മുഖാന്തിരമോ ആവശ്യമായ തുക സംബന്ധിച്ച അറിയിപ്പ് രാവിലെ നൽകിയാൽ അന്നുതന്നെ ആവശ്യപ്പെട്ട തുക കമ്മീഷനോ സർവ്വീസ് ചാർജ്ജോ ഈടാക്കാതെ പോസ്റ്റ്മാൻ/ബന്ധപ്പെട്ടവർ വീട്ടിൽ എത്തിക്കും. ബാങ്ക് അക്കൗണ്ടുമായി ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുളള ഗുണഭോക്താക്കൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം.

Leave a comment

Top