ഓൺലൈൻ ഏകപാത്ര വീഡിയോ നാടക മത്സരം സംഘടിപ്പിക്കുന്നു

ലോകനാടക വാർത്തകൾ എന്ന വാട്സ് ആപ്പ് കൂട്ടായ്മ കേരളത്തിൽ ആദ്യമായി ഒരു ഓൺലൈൻ ഏകപാത്ര വീഡിയോ നാടക മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് മിനിറ്റ് വരെയുള്ള ചെറിയ നാടകങ്ങൾ അതും ഒരാൾ മാത്രം അഭിനയിച്ചതാണ് മത്സരത്തിന് പരിഗണിക്കുന്നത്. ‘ഈ ഇരുണ്ട കാലവും നമ്മൾ കടന്ന് പോകും’ എന്ന തീം ബേസ് ചെയ്താണ് നാടകങ്ങൾ തയ്യാറാക്കേണ്ടത്. ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ് നൽകും. അവസാന തീയതി ഏപ്രിൽ 10. ലോകത്ത് എവിടെയുള്ള ഏത് നടീനടന്മാർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം.

പൊതു നിർദ്ദേശങ്ങൾ , നാടകങ്ങൾ അഞ്ച് മിനിറ്റിൽ കൂടരുത്. ഏത് ഭാഷയിലുള്ള നാടകങ്ങളും സ്വീകരിക്കും. LNV (ലോകനാടക വാർത്തകൾ) വാട്സ് ആപ്പ് ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന 10 നാടകങ്ങൾ കേരളത്തിലെ പ്രശസ്ത നാടക പ്രവർത്തകർക്ക് അയച്ച് നൽകി അവരാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ നിർണയിക്കുക. നാടകത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കാം. അതായത് മ്യൂസിക്ക്, സെറ്റ്, മേയ്ക്കപ്പ് തുടങ്ങിയവ. മികച്ച നാടകത്തിന് 3000 രൂപയും രണ്ടാം സ്ഥാനത്തിന് 2000 രൂപയും ക്യാഷ് അവാർഡ് നൽകും. സാമൂഹ്യ പ്രസക്തമായ മൂന്ന് നാടകങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതാണ്. നാടകം മൊബൈൽ ക്യാമറയിൽ ആണ് ചിത്രീകരിക്കേണ്ടത്.

എഡിറ്റിങ്ങ് അനുവദിക്കുന്നതല്ല. മ്യൂസിക്ക് മിക്സ് ചെയ്യാവുന്നതാണ്. ഒരു സ്റ്റാറ്റിക്ക് ഫ്രയിമിൽ കട്ടുകൾ ഇല്ലാതെ വേണം നാടകം ഷൂട്ട് ചെയ്യേണ്ടത്. ജാതി, മത, ലിംഗപരമായി അവഹേളിക്കുന്ന നാടകങ്ങൾ തിരസ്കരിക്കുന്നതാണ്. വ്യക്തികളേയോ സ്ഥാപനങ്ങളേയോ അവഹേളിക്കുന്ന നാടകങ്ങളും തിരസ്കരിക്കുന്നതാണ്. ഒരാൾക്ക് മാത്രമേ അഭിനയിക്കാൻ കഴിയുകയുള്ളൂ. പിന്നരങ്ങിൽ എത്രയാളുകളും ആവാം. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. ‘ഈ ഇരുണ്ട കാലവും നമ്മൾ കടന്ന് പോകും’ എന്ന തീം ബേസ് ചെയ്താണ് നാടകങ്ങൾ തയ്യാറാക്കേണ്ടത്. നാടകങ്ങൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 10 വൈകീട്ട് 5 മണി.

നാടകങ്ങൾ അയക്കേണ്ട ഓൺലൈൻ വിലാസം : ഫോൺ നമ്പർ : 9442142028 , 9447634484 , 9400146811 , 8678944464 00971506610426 , 00971525508100 നാടകപ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് നാടകത്തിന്റെ ഉന്നമനത്തിന് വേണ്ടി , നേരത്തെ നിശ്ചയിച്ചിരുന്ന 100 രൂപ രജിസ്ട്രേഷൻ ഫീ പിൻവലിച്ചിട്ടുണ്ട്.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top