കഴിഞ്ഞ ദിവസത്തെ വേനൽ മഴയിലും കാറ്റിലും കൃഷി നാശം

വല്ലക്കുന്ന് : ഞായറാഴ്ച വൈകുനേരം ഉണ്ടായ ശക്തമായ വേനൽ മഴയിലും കാറ്റിലും വലക്കുന്ന് സ്നേഹോദയ നഴ്സിംഗ് കോളേജ് സ്ഥിതിചെയ്യുന്ന പോളാലയം മഠംത്തിലെ നൂറോളം നേന്ത്ര വാഴകൾ ഒടിഞ്ഞു വിണു. ഈ മേഖലയിൽ 16 മണിക്കൂറിനുശേഷവും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിരുന്നില്ല. കനത്ത കാറ്റിൽ ചില സ്ഥാപനങ്ങളുടെ ബോർഡുകളും നശിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം പെയ്തത് 13 .1 മില്ലി മീറ്റർ മഴയാണ്.

ഞായറാഴ്ച വൈകുനേരം അഞ്ചരയോടെ ആരംഭിച്ച മഴക്ക് അകമ്പടിയായി ശക്തമായ കാറ്റും ഇടിയും ഉണ്ടായിരുന്നു. ആ സമയത്തു പോയ വൈദ്യുതിബന്ധമാണ് ഇതുവരെ പുനഃസ്ഥാപിക്കാത്തത്. ട്രാൻസ്‌ഫോർമർ തകരാറിലായത് കൊണ്ടാണ് തടസം നേരിടുന്നതെന്നും ഇത് നേരെയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. പിന്നീട് പകൽ 11 മണിയോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. അടുത്ത 3 ദിവസത്തേക്ക് മഴയുണ്ടാകും എന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top