സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസായ ‘ മൊബൈല്‍ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ്ന്‍റെ ‘ വരും ദിവസങ്ങളിലെ സമയക്രമം

പ്രതീകാത്മക ചിത്രം…

ഇരിങ്ങാലക്കുട : കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ തപാല്‍ വകുപ്പിന്‍റെ  ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷൻ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസായ ‘മൊബൈല്‍ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് സൗകര്യം വരും ദിവസങ്ങളിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ ലഭ്യമായിരിക്കും.

ഏപ്രിൽ 7ന് 10 മണി മുതൽ 11 താണിശ്ശേരി, 11:15 മുതൽ 12:15 കാട്ടൂർ, 12:30 മുതൽ 1:30 എടത്തുരുത്തി. ഏപ്രിൽ 8ന് 10 മണി മുതൽ 11 പെരിങ്ങോട്ടുകര, 11:15 മുതൽ 12:15 വടക്കുംമുറി, 12:30 മുതൽ 1:30 കിഴക്കുമുറി. ഏപ്രിൽ 9ന് 10 മണി മുതൽ 11 കോണത്തുകുന്ന്, 11:15 മുതൽ 12:15 കരൂപ്പടന്ന, 12:30 മുതൽ 1:30 പുല്ലൂറ്റ്. ഏപ്രിൽ 11ന് 10 മണി മുതൽ 11 മാടായിക്കോണം, 11:15 മുതൽ 12:15 പറപ്പൂക്കര, 12:30 മുതൽ 1:30 നെല്ലായി

സേവിങ്ങ്‌സ് ബാങ്ക് ഡിപ്പോസിറ്റുകള്‍, പണം പിന്‍വലിക്കല്‍, ഇ-മണി ഓര്‍ഡര്‍ ബുക്കിങ്ങ്, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് / റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കല്‍ തുടങ്ങി പരിമിതമായ സാമ്പത്തിക സേവനങ്ങള്‍ മൊബൈല്‍ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സില്‍ നിന്ന് ലഭ്യമാകും. ബന്ധപ്പെട്ട പോസ്റ്റ് ഓഫീസുകള്‍ക്ക് സമീപമാകും മൊബൈല്‍ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് പാര്‍ക്ക് ചെയ്തിരിക്കുക. 04802821626 / 2831713 (ഇരിങ്ങാലക്കുട) എന്ന ഡിവിഷണല്‍ ഓഫീസ് കണ്‍ട്രോള്‍ റൂം നമ്പരുകളില്‍ വിളിച്ചാല്‍ അവയുടെ കൃത്യം ലൊക്കേഷന്‍ അറിയാം.

Leave a comment

Top