വാറ്റ് കേന്ദ്രം തകർത്തു, 400 ലിറ്ററോളം വാഷ്‌ പിടിച്ചെടുത്ത് നശിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെന്റിവ് ഓഫീസർ പി. കെ. വിജയനും സംഘവും ചേർന്ന് നടത്തിയ റെയ്‌ഡിൽ മുപ്ലിയം പൊട്ടംപാടത്ത് വൈക്കപറമ്പിൽ ഹരിദാസിന്‍റെ കോഴിഫാമിന് മുൻവശത്തുള്ള പുറമ്പോക്കിലെ വാറ്റ് കേന്ദ്രം തകർത്തു. ചാരായം വാറ്റുവാൻ പാകമായ 400 ലിറ്ററോളം വാഷ്‌ പിടിച്ചെടുത്ത് നശിപ്പിക്കുകയും ഗ്യാസ് സ്റ്റൗ, പ്ലാസ്റ്റിക് ഡ്രമ്മുകൾ, കന്നാസുകൾ, മറ്റ് വാറ്റ് ഉപകരണങ്ങൾ എന്നിവ കണ്ട് കെട്ടുകയും ചെയ്തു.

പ്രിവെന്റിവ് ഓഫീസർ എ.വി. മോയിഷ്, പ്രിവെന്‍റിവ് ഓഫീസർ ഗ്രേഡ് സി.വി.ശിവൻ , എക്സൈസ് ഡ്രൈവർ കെ. വിൽസൺ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് ഈ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിക്കാൻ പ്രിവെന്റിവ് ഓഫീസർ വിജയനോടൊപ്പം ഉണ്ടായിരുന്നത്.

Leave a comment

Top