തൃശൂർ ജില്ലയിൽ ശനിയാഴ്ച 14219 പേർ നിരീക്ഷണത്തിൽ, 7 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,11 പേരെ വിടുതൽ ചെയ്തു

തൃശൂർ ജില്ലയിൽ ശനിയാഴ്ച 14219 പേർ നിരീക്ഷണത്തിൽ
7 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 11 പേരെ വിടുതൽ ചെയ്തു


തൃശൂർ ജില്ലയിൽ ശനിയാഴ്ച വീടുകളിൽ 14183 പേരും ആശുപത്രികളിൽ 36 പേരും ഉൾപ്പെടെ ആകെ 14219 പേരാണ് നിരീക്ഷണത്തിലുളളത്. 152 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. 7 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേരെ വിടുതൽ ചെയ്തു. നിരീക്ഷണകാലഘട്ടം പൂർത്തിയാക്കിയ 13 പേരെ ഒഴിവാക്കി. ശനിയാഴ്ച 23 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 808 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 782 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 26 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top