സംസ്ഥാനത്ത് 21 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 21 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി. ഇതിൽ 256 പേർ ഇപ്പോൾ ചികിത്സയിലാണ്

സംസ്ഥാനത്ത് 21 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി. ഇതിൽ 256 പേർ ഇപ്പോൾ ചികിത്സയിലാണ്.

രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ കാസർഗോഡ് , ഇടുക്കി 5, കൊല്ലം 2, തിരുവനന്തപുരം 1 , പത്തനംതിട്ട 1, തൃശൂർ 1, മലപ്പുറം 1, കോഴിക്കോട് 1, കണ്ണൂർ എന്നിങ്ങനെയാണു രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

നിലവിൽ 165934 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 165291 പേർ വീടുകളിലും 643 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 145 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗ ലക്ഷണങ്ങളുള്ള 8456 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 7622 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥീകരിച്ച 286 പേരിൽ 200 പേർ വിദേശത്തുനിന്നെത്തിയ മലയാളികളാണ്. ഏഴു പേർ വിദേശികളാണ്. 76 പേർ രോഗികളുമായി സമ്പർക്കം പുലർത്തിയവരാണ്. 2 പേർ നിസാമുദീൻ മത സമ്മേളനത്തിൽ നിന്ന് വന്നവർ.

Leave a comment
Top