പെൻഷൻ തുക അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കും

പെൻഷൻ തുക അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കും


കോവിഡ് 19 വൈറസ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മാർച്ച് മാസത്തെ സ്റ്റാറ്റിയൂട്ടറി പെൻഷൻ തുക അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭ്യമാക്കുമെന്ന് ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആളുകൾ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കാനാണ് പെൻഷൻ തുക അക്കൗണ്ടുകളിലേക്ക് കൈമാറുന്നത്. അതത് വില്ലേജ് ഓഫീസുകൾ വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. പെൻഷൻ തുക കൈപ്പറ്റുന്നതിന് ബാങ്ക് ട്രാൻസ്ഫർ ഫോം പൂരിപ്പിച്ച് വില്ലേജ് ഓഫീസിൽ സമർപ്പിക്കണം. ഇത് നേരിട്ടോ വാർഡ്തലത്തിൽ രൂപീകരിച്ചിട്ടുളള റാപ്പിഡ് റസ്‌പോൺസ് ടീം വഴിയോ ചെയ്യാം. ഇതോടൊപ്പം ഒരു ചെക്ക് ലീഫ്, ചെക്കിന് പുറകിൽ പെൻഷണറുടെ പേര്, അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, ബ്രാഞ്ച്, ഐഎഫ്എസ് കോഡ്, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുന്ന വിവരങ്ങൾ കൂടി രേഖപ്പെടുത്തണം. തുടർന്ന് വില്ലേജ് ഓഫീസർ ട്രഷറിയിലേക്ക് ചെക്കുകൾ കൈമാറും. കമ്മീഷൻ ഈടാക്കാതെ തന്നെ ട്രഷറിയിൽ നിന്ന് പെൻഷൻകാരുടെ അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക കൈമാറും.


Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top