കേരളത്തിൽ ആദ്യ കോവിഡ് മരണം മട്ടാഞ്ചേരിയിൽ

മാർച്ച് 22 ന് ദുബായിൽ നിന്നും വന്ന കൊറോണ ബാധിച്ചു കളമശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി 69 വയസ്സുകാരൻ മരിച്ചു. സംസ്ഥാനത്തെ ആദ്യ കൊറോണ മരണമാണിത്. ഇദ്ദേഹത്തിന് വേറെയും ആരോഗ്യ പ്രശനങ്ങളുണ്ടായിരുന്നതായി ആരോഗ്യവകുപ്പ്. ദുബായിൽ നിന്ന് എത്തിയ അദ്ദേഹത്തെ കടുത്ത ന്യുമോണിയ ലക്ഷണങ്ങളുമായാണ് മാർച്ച് 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും ചികിത്‌സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം 28ന് രാവിലെ 8 മണിക്കാണ് മരിച്ചത്.

ഇദ്ദേഹത്തിന്റെ ഭാര്യയും, രോഗബാധിതയാണ്. ഇവര്‍ ദുബായില്‍നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്‌. നെടുമ്പാശ്ശേരിയില്‍നിന്ന് ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയ ഡ്രൈവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ വീട്ടിലെത്തിച്ച ഡ്രൈവറുമായി ഇടപഴകിയ 40 പേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം ഉടൻ സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്‌കരിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top