സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസുമായി ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷൻ കോവിഡ് കാലത്ത് ജനങ്ങളിലേക്ക് എത്തുന്നു

ഇരിങ്ങാലക്കുട : കോവിഡ് 19ന്‍റെ  പശ്ചാത്തലത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസുകളും മുഖ്യ തപാല്‍ ഓഫീസുകളും ഒഴികെയുള്ള പോസ്റ്റ് ഓഫീസുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷൻ ഉപയോക്താക്കൾക്കായി മാർച്ച് 30 മുതൽ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് സംവിധാനമായ ‘പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സുമായി ‘ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരും. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം പേയ്മെന്റ്, ഇലക്ട്രോണിക് മണി ഓര്‍ഡര്‍ എന്നീ സേവനങ്ങള്‍ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് വഴി ലഭ്യമാണ്.

ഉപയോക്താക്കള്‍ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസിന്‍റെ  സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം എന്ന് പോസ്റ്റൽ അധികൃതർ അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ പോസ്റ്റോഫീസ് ഓണ്‍ വീല്‍സ് എത്തിച്ചേരുന്ന സമയം ഇപ്രകാരമാണ്:

മാർച്ച് 30 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 11 മണി വരെ പുതുക്കാട്, 11:15 മുതൽ 12:15 വരെ ആളക്കപ്പാനഗർ, 12:30 മുതൽ 1:30 വരെ വരന്തരപ്പിള്ളി.

മാർച്ച് 31 ചൊവാഴ്ച 10 മണി മുതൽ 11 മണി വരെ കരുവന്നൂർ, 11:15 മുതൽ 12 :15 വരെ ഊരകം, 12 :30 മുതൽ 1:30 വരെ ചേർപ്പ്. ബന്ധപ്പെട്ട പോസ്റ്റ് ഓഫീസുകൾക്ക് സമീപമാകും ‘പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് ‘ പാർക്ക് ചെയ്യുക.

04802831713 എന്ന ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷൻ ഓഫീസ് നമ്പറിലേക്ക് വിളിച്ചാൽ കൃതം ലൊക്കേഷൻ അറിയാം. ഉപയോക്താക്കൾ കോവിഡ് സംരക്ഷണ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചായിരിക്കണം ഈ സേവനം ഉപയോഗിക്കേണ്ടത് .

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top