കോവിഡ് 19: തൃശൂർ ജില്ലയിൽ കൂടുതൽ ഹോട്ടൽ സമുച്ചയങ്ങൾ കെയർ സെന്ററുകളാക്കും

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന് കൂടുതൽ സഹായങ്ങൾ ഒരുക്കാൻ തയ്യാറായി ജില്ലയിലെ ഹോട്ടൽ ഉടമകളുടെ സംഘടന. ജില്ലയിലെ നൂറോളം വരുന്ന ഹോട്ടൽ സമുച്ചയങ്ങളാണ് കെയർ സെന്ററുകൾ ഒരുക്കുന്നതിനും ആളുകളെ താമസിക്കുന്നതിനുമായി സജ്ജീകരിക്കുക. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ ചേമ്പറിൽ നടന്ന ഹോട്ടൽ ഉടമകളുടെ സംഘടനാപ്രതിനിധികളുമായുള്ള യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top