ക്യാൻസൽ ചെയ്ത ട്രെയിൻ ടിക്കറ്റ് റീഫണ്ട് ഏപ്രിൽ 15 ന് ശേഷം

കല്ലേറ്റുംകര : ലോക്ക് ഡൗൺ മൂലം ക്യാൻസൽ ചെയ്ത ട്രെയിൻ ടിക്കറ്റ് റീഫണ്ട് ഏപ്രിൽ 15 മുതൽ ജൂൺ 21 വരെ നൽകുമെന്ന് റെയിൽവേ അറിയിച്ചു. ലോക്ക് ഡൗൺ കാലാവധി തീരുന്നതുവരെ യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലും പ്ളാറ്റ്ഫോമിലും പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അറിയിപ്പുകൾ റെയിൽവേ സ്റ്റേഷനുകളിൽ പതിച്ചിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകളില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ അത് ക്യാന്‍സല്‍ ചെയ്യേണ്ടതില്ലെന്നും മുഴുവന്‍ തുകയും ഓട്ടോ റീഫണ്ടിലൂടെ തിരികെ ലഭിക്കുമെന്നും ഐആര്‍സിടിസി നേരെത്തെ അറിയിച്ചിരുന്നു. യാത്രക്കാരന്‍ സ്വമേധയാ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ട ആവശ്യമില്ല. ഇനി സ്വമേധയാ ക്യാന്‍സല്‍ ചെയ്താല്‍ തിരികെ ലഭിക്കുന്ന തുകയില്‍ കുറവുണ്ടാകാം.

Leave a comment

Top