
കല്ലേറ്റുംകര : കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൌൺ നിലനിൽക്കുന്നതിനാൽ ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുന്നവർക്കായി ആളൂർ പഞ്ചായത്ത് സമൂഹ അടുക്കള ഒരുക്കി. പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ തെരുവിൽഭക്ഷണം കിട്ടാതെ അലയുന്നവർക്കും, അതിഥി തൊഴിലാളികൾക്കും ആശുപത്രി ജീവനക്കാർക്കും, താമസസ്ഥലങ്ങളിൽ ഏകാന്തമായി കഴിച്ചുകൂട്ടുന്നവർക്കും ഭക്ഷണ പൊതി ഇവിടെ നിന്നും എത്തിക്കും. പഞ്ചായത്ത് അങ്കണത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി കുടുംബശ്രീ കാൻ്റീൻ ആരംഭിച്ചിരുന്നു. കോവിഡിൻ്റെ പച്ഛാത്തലത്തിൽ ഇതിൻ്റെപ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ വീണ്ടും കമ്മ്യൂണിറ്റി കിച്ചനായി പ്രവർത്തനം ആരംഭിക്കുകയായിരുന്നു.