സംസ്ഥാനത്താകെ 1,20,003 പേർ നിരീക്ഷണത്തിൽ. ഇതിൽ 601 പേർ ആശുപത്രിയിൽ – ഇന്ന് 19 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്താകെ 1,20,003 പേർ നിരീക്ഷണത്തിൽ. ഇതിൽ 601 പേർ ആശുപത്രിയിലും 1,01,402 പേർ വീടുകളിലുമാണ്. കേരളത്തിൽ ഇന്ന് 19 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് -19 ബാധിച്ച് ചികിൽസയിലുള്ളത് 126 പേർ. പുതിയ കേസുകൾ കണ്ണൂർ 9, കാസർഗോഡ്, മലപ്പുറം 3വീതം, തൃശൂർ 2, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ 1വീതം. സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശത്ത് നിന്നെത്തിയവരാണ്. ഇതിൽ എട്ടു വിദേശികളും ഉൾപ്പെടും. ബാക്കി 19 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. രോഗബാധയുണ്ടായതിൽ 12 പേർ ഇതിനകം രോഗമുക്തരായിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top